Thursday, May 2, 2024
HomeIndiaഡല്‍ഹി മെട്രോയില്‍ ഇനി മദ്യത്തിന് വിലക്കില്ല! ഒരാള്‍ക്ക് രണ്ട് കുപ്പി വരെ കൊണ്ടുപോകാന്‍ അനുമതി

ഡല്‍ഹി മെട്രോയില്‍ ഇനി മദ്യത്തിന് വിലക്കില്ല! ഒരാള്‍ക്ക് രണ്ട് കുപ്പി വരെ കൊണ്ടുപോകാന്‍ അനുമതി

ല്‍ഹി മെട്രോയില്‍ ഇനി മുതല്‍ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി. നേരത്തെ മദ്യവുമായി യാത്ര ചെയ്യുന്നതിന് ഡല്‍ഹി മെട്രോ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിവിധ ചര്‍ച്ചകളെ തുടര്‍ന്നാണ് വിലക്ക് പിൻവലിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇനി മുതല്‍ ഒരാള്‍ക്ക് രണ്ട് കുപ്പി മദ്യം വരെ മെട്രോയില്‍ കൊണ്ടുപോകാൻ കഴിയും. എന്നാല്‍, മദ്യക്കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്തതായി ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.

മെട്രോയുടെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ വരെ മദ്യം കൊണ്ടുപോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും, മദ്യവുമായി മെട്രോയുടെ അകത്ത് പ്രവേശിക്കുന്നത് അനുവദനീയമായിരുന്നില്ല. ഡിഎംആര്‍സിയുടെയും, സുരക്ഷാ ചുമതലയുള്ള സിഐഎസ്‌എഫിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. അതേസമയം, മെട്രോയിലും, പരിസരപ്രദേശങ്ങളിലും മദ്യപിക്കുന്നതിനുള്ള വിലക്ക് തുടരുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular