Sunday, April 28, 2024
Homeമേയര്‍ക്ക് കെയ്മന്‍ വധു

മേയര്‍ക്ക് കെയ്മന്‍ വധു

മെക്സിക്കോ സിറ്റി: ചുറ്റും ബാൻഡ് മേളം, പാട്ടും നൃത്തവുമായി അതിഥികള്‍… തൂവെള്ള ഗൗണ്‍ ധരിച്ച്‌, വിവിധ വര്‍ണങ്ങളിലെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച പന്തലിലേക്ക് വധുവെത്തി.

പേര് അലീഷ്യ ആഡ്രിയാന. തെക്കൻ മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല നഗരത്തിലെ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് വരൻ.

കഴിഞ്ഞ ദിവസം നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടെയും വിവാഹം ഗംഭീരമായി നടത്തി. പക്ഷേ, വിക്ടര്‍ ഹ്യൂഗോ സോസയുടെ വിവാഹം ലോകം അമ്ബരപ്പോടെയാണ് നോക്കിക്കാണുന്നത്. കാരണം വധു അലീഷ്യയാണ്. അലീഷ്യ ശരിക്കും മനുഷ്യനല്ല. പകരം, ചീങ്കണ്ണിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട കെയ്മൻ എന്ന ഉരഗമാണ്. !

സാൻ പെഡ്രോ ഹുവാമെലുലയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് വിക്ടര്‍ അലീഷ്യയെ വിവാഹം ചെയ്തത്. ശരിക്കും ഈ നാട്ടിലെ ചോന്റല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ പരമ്ബരാഗതമായി പിന്തുടരുന്ന ഒരു ആചാരമാണിത്. കെയ്മനെ ദേവതയായിട്ടാണ് ഇവിടുത്തെ ജനങ്ങള്‍ സങ്കല്പിക്കുന്നത്. മേയര്‍ ദേവതെയ വിവാഹം ചെയ്യുന്നതിലൂടെ നാടിനും നാട്ടുകാര്‍ക്കും അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.

വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരം ഭംഗിയാക്കാൻ കെയ്മന്റെ വായ മൂടിക്കെട്ടിയിരുന്നു. വിവാഹ വസ്ത്രം കെയ്മനെ അണിയിക്കാൻ നാട്ടുകാര്‍ ഏറെ പണിപ്പെടുകയും ചെയ്തു. ! കഴിഞ്ഞ വര്‍ഷവും വിക്ടര്‍ ഈ ആചാരം മുടങ്ങാതെ നിര്‍വഹിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular