Sunday, May 5, 2024
HomeIndiaചണ്ഡീഗഢില്‍ സര്‍ക്കാര്‍ അധ്യാപകനാകാന്‍ അവസരം; 293 ഒഴിവുകള്‍; വിശദമായി അറിയാം

ചണ്ഡീഗഢില്‍ സര്‍ക്കാര്‍ അധ്യാപകനാകാന്‍ അവസരം; 293 ഒഴിവുകള്‍; വിശദമായി അറിയാം

ണ്ഡീഗഡ്: സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ജൂനിയര്‍ ബേസിക് ട്രെയിനിംഗ് (JBT – പ്രൈമറി ടീച്ചര്‍ ക്ലാസ് ഒന്ന് മുതല്‍ അഞ്ച് വരെ) തസ്തികകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
https://www(dot)chdeducation(dot)gov(dot)in/ എന്ന വെബ്‌സൈറ്റില്‍ ജൂലൈ 20 മുതല്‍ ഓണ്‍ലൈൻ അപേക്ഷാ നടപടികള്‍ ആരംഭിക്കും. 293 ഒഴിവുകളാണുള്ളത്.

പ്രധാനപ്പെട്ട തീയതികള്‍

അപേക്ഷ ആരംഭിക്കുന്നത്- ജൂലൈ 20
അപേക്ഷിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 14
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17

ഒഴിവുകളുടെ വിശദാംശങ്ങള്‍

ജനറല്‍ -149
ഒ ബി സി – 56
എസ്‌സി – 59
ഇ ഡബ്ള്യു എസ് – 29

വിദ്യാഭ്യാസ യോഗ്യത

* എൻസിടിഇ അംഗീകരിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും തത്തുല്യവും പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഡിപ്ലോമയും (ഡി ഇ ഐ എഡ്)

* കുറഞ്ഞത് 50% മാര്‍ക്കോടെ ബിരുദവും ബാച്ചിലര്‍ ഓഫ് എഡ്യുക്കേഷനും (ബി എഡ്).

* എൻസിടിഇ രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നടത്തുന്ന കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയില്‍ വിജയം

പ്രായപരിധി

21 മുതല്‍ 37 വയസ് വരെ

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് ഉണ്ടായിരിക്കും. 150 മാര്‍ക്കിന്റേതായിരിക്കും ഈ പരീക്ഷ. പരീക്ഷയില്‍ വിജയിക്കാൻ കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടണം. അഭിമുഖം നടത്തില്ല.

അപേക്ഷ ഫീസ്

എസ്‌സി- 500 രൂപ
മറ്റുള്ളവര്‍- 1000 രൂപ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular