ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി എണ്ണ ക്കമ്ബനികള്. സിലിണ്ടറിന് ഏഴ് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.ജൂണില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനികള്‍ അറിയിച്ചു