Sunday, May 5, 2024
HomeIndiaഇന്ന് സ്വാമി വിവേകാനന്ദ ചരമവാര്‍ഷികം

ഇന്ന് സ്വാമി വിവേകാനന്ദ ചരമവാര്‍ഷികം

ന്ന് സ്വാമി വിവേകാനന്ദന്റ്റെ ചരമവാര്‍ഷികം. വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്ബാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ.
ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്ബുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്ബാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്‍. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തൻറെ കാല്‍ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പില്‍ ധ്യാനത്തില്‍ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌. സമാധിസമയത്ത് അദ്ദേഹത്തിന് 39 വയസ്സായിരുന്നു. ഔദ്യോഗികമായി അദ്ദേഹത്തിന്റെ മരണകാരണം മസ്തിഷ്കാഘാതമായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular