Saturday, May 4, 2024
HomeKeralaകുറുവ ദ്വീപിലേക്ക് പ്രവേശനം നിരോധിച്ചു

കുറുവ ദ്വീപിലേക്ക് പ്രവേശനം നിരോധിച്ചു

ക്തമായ മഴയില്‍ കബനി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മാനന്തവാടി കുറുവ ദ്വീപിലേക്ക് സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഷജ്ന കരീം അറിയിച്ചു.

വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളില്‍ പുഴയിലൂടെയുള്ള യാത്രയാണ് കുറുവ ദ്വീപിലെ പ്രധാന ആകര്‍ഷണം. 950 ഏക്കറില്‍ വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങളാല്‍ സമൃദ്ധമായ പ്രദേശമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular