Tuesday, May 7, 2024
HomeUSA'സക്കര്‍ബര്‍ഗിനെതിരെ ഞാന്‍ കേസ് കൊടുക്കും'; ഭീക്ഷണിയുമായി ഇലോണ്‍ മസ്‌ക്

‘സക്കര്‍ബര്‍ഗിനെതിരെ ഞാന്‍ കേസ് കൊടുക്കും’; ഭീക്ഷണിയുമായി ഇലോണ്‍ മസ്‌ക്

മേരിക്ക: മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘ത്രെഡ്‌സ്’ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ട്വിറ്ററിന്റെ പ്രതിയോഗിയായി വിലയിരുത്തപ്പെടുന്ന ആപ്പ് ലോഞ്ച് ചെയ്ത് ഒരു ദിവസം പിന്നിടുമ്ബോഴേക്കും കോടിയിലേറെ പേര്‍ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. അൻപത് ലക്ഷത്തിലേറെ പേര്‍ മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡും ചെയ്തു. ഇപ്പോഴിതാ മെറ്റയ്‌ക്കെതിരെ കേസിനൊരുങ്ങുകയാണ് ട്വിറ്റര്‍ തലവൻ ഇലോണ്‍ മസ്‌ക്.

ത്രെഡ്‌സിലൂടെ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച്‌ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ട്വിറ്റര്‍ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. സ്വന്തം അഭിഭാഷകൻ അലെക്‌സ് സ്പിറോ വഴിയാണ് ട്വിറ്റര്‍ സി.ഇ.ഒ മസ്‌ക് നോട്ടിസ് നല്‍കിയത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ട്വിറ്റര്‍ കര്‍ശനമായി നടപ്പാക്കാൻ പോകുകയാണ് പുറത്തുവന്ന നോട്ടിസില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular