Thursday, May 2, 2024
HomeKeralaസതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി അന്‍വര്‍ എം എല്‍ എ

സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി അന്‍വര്‍ എം എല്‍ എ

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ തെളിവുമായി പിവി അന്‍വര്‍ എംഎല്‍എ.650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം. ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയത്. ഇന്‍കം പ്രൂഫായി ഇത് വിതരണം ചെയ്തവര്‍ ഇന്നും സഭയിലുണ്ട്. ജനങ്ങള്‍ കടുത്ത ദുരിതത്തിലും ബുദ്ധിമുട്ടിലുമാണ്. അതൊക്കെ കഴിഞ്ഞ് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.മണി ചെയിന്‍ തട്ടിപ്പ്, വിഡി സതീശന്‍ ജസ്റ്റ് ഫോര്‍ യു എന്ന ഹാഷ് ടാഗും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തളിപ്പറമ്പിൽ (Taliparamba)സിപിഎമ്മിനകത്തെ (CPM) ചേരിപ്പോര് വ്യക്തമാക്കി പോസ്റ്ററുകൾ . സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ ഉടലെടുത്ത തർക്കമാണ് മുറുകുന്നത്. സിപിഎമ്മിലെ പുല്ലായ്ക്കൊടി ചന്ദ്രൻ- കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ഭാഗമാണ് പോസ്റ്ററുകൾ.

പാർട്ടി  നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലടക്കമാണ് ലോക്കൽ സെക്രട്ടറിയെ വിമർശിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പുല്ലായ്ക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് എതിരെയാണ് പരോക്ഷ വിമർശനം. സി പി ഐയെ നശിപ്പിച്ചു, ഇനി സി പി എം ആണോ ലക്ഷ്യം, ‘സി പി ഐ നേതാക്കൾ കാണിച്ച ആർജ്ജവം സി പി എം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ ? ??’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ‘കോമ്രേഡ്സ് ഓഫ് പാലയാട്’ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

‘ഒരു കമ്മ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്ക് ഉണ്ടായിരിക്കണം. ഒന്ന്, വർഗ ശത്രുവിനെതിരെയും രണ്ട്, വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെയും’ എന്ന ഹോചിമിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മറ്റൊരു പോസ്റ്റർ. മാന്ധംകുണ്ടിലെ സി പി എം നിയന്ത്രണത്തിലുള്ള കെ ആർ സി വായനശാല ആൻഡ് യുവധാര ക്ലബ്ബിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

നേരത്തെ സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കി. അത് കഴിഞ്ഞാണ് പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കോമത്ത് മുരളീധരൻ പക്ഷക്കാരനായ മുൻ ഡി വൈ എഫ് ഐ നേതാവിനെയും വനിതാ നേതാവിനെയും പാനലിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിൽ രൂപപ്പെട്ടിട്ടുള്ള വിഭാഗീയത സിപിഎം കണ്ണൂർ നേതൃത്വത്തിന് വരുംദിവസങ്ങളിലും തലവേദന സൃഷ്ടിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular