Saturday, May 4, 2024
HomeUncategorizedഇന്ത്യയിലെ ആഫ്രിക്കന്‍ ഗ്രാമം, അറബ് അധിനിവേശത്തിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ വംശജര്‍

ഇന്ത്യയിലെ ആഫ്രിക്കന്‍ ഗ്രാമം, അറബ് അധിനിവേശത്തിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ വംശജര്‍

സംസ്‌കാരത്തില്‍, ഭാഷയില്‍, രൂപത്തില്‍, ഭൂപ്രകൃതിയില്‍, കാലാവസ്ഥയില്‍, വസ്ത്രത്തില്‍, ഭക്ഷണത്തില്‍, വിശ്വാസത്തില്‍ അങ്ങനെ ഒട്ടേറെ വൈവിധ്യം കൊണ്ട് നിറഞ്ഞതാണ് ഇന്ത്യ എന്ന മഹാരാജ്യം.

ഈ വൈവിധ്യങ്ങള്‍ക്കിടയിലെ ഒരത്ഭുത ഗ്രാമം ഉണ്ട്. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ജംബൂര്‍ ആണ്. ആഫ്രിക്കന്‍ ഗ്രാമം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ആഫ്രിക്കന്‍ വംശജരായ സിദ്ദി വിഭാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവരെ അബിസീനിയന്‍, പേര്‍ഷ്യന്‍ എന്നീ പേരുകളിലാണ് അറിയപെട്ടത്. എന്നാല്‍ ക്രമേണ ഇവര്‍ക്ക് സിദ്ദി എന്ന പേര് ലഭിച്ചു. ഇവരില്‍ ഇപ്പോഴും ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ പകര്‍പ്പുണ്ട്.

അറബ് അധിനിവേശത്തിന്റെ ഭാഗമായി ഏഴാം നൂറ്റാണ്ടിലാണ് ഇവര്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ബന്തു ഗോത്രത്തിലെ പിന്‍ഗാമികളായ ഇവരെ പോര്‍ച്ചുഗീസുകാരാണ് അടിമകളാക്കി ഇന്ത്യയില്‍ എത്തിച്ചത്. ഇവരില്‍ നാവികരും കച്ചവടക്കാരും ഉണ്ടായിരുന്നു. സ്വന്തം സമുദായത്തില്‍ നിന്നുമാത്രമേ ഇവര്‍ വിവാഹം കഴിക്കൂ. അതിനാല്‍ ഇപ്പോള്‍ അവര്‍ക്ക് സവിശേഷമായ ആഫ്രിക്കന്‍ രൂപം മാത്രമാണുള്ളത്. രൂപത്തിലും ഭാവത്തിലും ആഫ്രിക്കന്‍ വംശജരെന്ന് തോന്നുമെങ്കിലും, ഗുജറാത്തി മാതൃഭാഷയാക്കിയ ഇവര്‍ പൂര്‍ണമായും ഇന്ത്യക്കാരാണ്. കൂടാതെ ഗുജറാത്തി സംസ്‌കാരമാണ് ഇവര്‍ പിന്തുടരുന്നത്. ഗിര്‍വന പ്രദേശത്താണ് ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന ജംബൂര്‍ എന്ന ഗ്രാമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular