Sunday, April 28, 2024
HomeIndiaപ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് അമര്‍ത്യസെന്‍

പ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് അമര്‍ത്യസെന്‍

കൊല്‍ക്കത്ത: രാജ്യത്തെ പ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് നൊേബല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായ അമര്‍ത്യസെൻ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നീതിപൂര്‍വം വിഷയത്തില്‍ പ്രസ്താവന നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അമര്‍ത്യസെൻ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ അധികാര സന്തുലിതാവസ്ഥ നിലനിര്‍ത്താൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. രാഹുല്‍ ഗാന്ധിക്ക് അപകീര്‍ത്തി കേസില്‍ എം.പി സ്ഥാനം നഷ്ടമായതുപോലെ സമാനമായ ഒരു സംഭവം തന്റെ ഓര്‍മയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക സിവില്‍കോഡ് എന്തൊക്കെ പ്രതികൂല പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക എന്ന കാര്യത്തില്‍ താൻ വളരെയധികം ആശങ്കാകുലനാണെന്നും സെൻ പറഞ്ഞു. വസതിയില്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular