Monday, May 6, 2024
HomeKeralaമഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം പത്തായി

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം പത്തായി

ഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. നൂറിലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് മേഖലയില്‍ നാശം വിതച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

റായ്ഗഡിലെ ഖലാപൂര്‍ തഹസിലിലെ ഇര്‍ഷല്‍വാദി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച്‌ 48 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 75 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular