Sunday, April 28, 2024
HomeCinemaകാലാവസ്ഥയില്‍ മാറ്റം, മോഹന്‍ലാലിന്റെ വൃഷഭ മൈസൂരില്‍

കാലാവസ്ഥയില്‍ മാറ്റം, മോഹന്‍ലാലിന്റെ വൃഷഭ മൈസൂരില്‍

മോഹൻലാല്‍ നായകനാവുന്ന നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ മൈസൂരില്‍ ചിത്രീകരണം ആരംഭിച്ചു.

മോഹൻലാല്‍ ലൊക്കേഷനില്‍ ജോയിൻ ചെയ്തു. വൃഷഭയുടെ ചിത്രീകരണം ലണ്ടനില്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥയില്‍ പെട്ടെന്ന് ഉണ്ടായ മാറ്റമാണ് ലൊക്കേഷൻ മാറ്റത്തിന് കാരണം. മോഹൻലാലിന്റെ മകനായി തെലുങ്ക് യുവതാരം റോഷൻ മേക എത്തുന്നു. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. റോഷന്റെ നായികയായാണ് ഷനായ എത്തുന്നത്. ബ്രിട്ടീഷ് നടിയും ബോളിവുഡ് ഗായികയുമായ സഹ്‌റ എസ്. ഖാൻ ആണ് മറ്രൊരു നായിക. സിമ്രാൻ, ശ്രീകാന്ത്, ഗരുഡ റാം എന്നിവരാണ് മറ്റു താരങ്ങള്‍. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.

എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെ, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്‌ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം 4500ലധികം സ്ക്രീനുകളില്‍ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. പി.ആര്‍. ഒ ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular