Wednesday, May 1, 2024
HomeIndiaരാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു, നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു, നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ല്‍ഹിയില്‍ ഇന്നും കനത്ത മഴ തുടരുന്നു. മഴ അതിതീവ്രമായതോടെ ഡല്‍ഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി.

ഡല്‍ഹി, എൻസിആര്‍ മേഖലയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ ആയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ കനത്തതോടെ, യമുനാ നദി കരകവിഞ്ഞിട്ടുണ്ട്. ഓള്‍ഡ് യമുന പാലത്തിന് സമീപമുളള ജലനിരപ്പ് 205.24 മീറ്ററാണ്.

യമുനയിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അപകടനില കവിഞ്ഞ് ഒഴുകുകയാണെങ്കില്‍, അവ വീണ്ടും തലസ്ഥാനത്തെ പ്രതിസന്ധിയിലാക്കും. ഉത്തരാഖണ്ഡിലെയും ഹിമാചല്‍പ്രദേശിലെയും കനത്ത മഴയെ തുടര്‍ന്ന് ഹരിയാനയിലെ യമുനാനഗറില്‍ സ്ഥിതി ചെയ്യുന്ന ഹത്നികുണ്ട് സംഭരണയില്‍ നിന്നും വെള്ളം തുറന്നു വിടുന്നതാണ് യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള കാരണം. ഈ മാസം 13ന് യമുനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡായ 208.66 മീറ്ററില്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular