Monday, May 6, 2024
HomeKeralaഅതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു; ആറ് വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159പേര്‍

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു; ആറ് വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159പേര്‍

തിരുവനന്തപുരം: 2016 മുതല്‍ 2022 ഒക്ടോബര്‍വരെ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പൊലീസ്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാന്‍ പൊലീസിന് കഴിയുന്നില്ല.

പൊലീസ് സ്റ്റേഷനുകളില്‍ മൈഗ്രന്റ് ലേബര്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിഥി തൊഴിലാളികള്‍ക്ക് ജോലിനല്‍കുന്നവരും ഇടനിലക്കാരും ഇവരുടെ തിരിച്ചറിയല്‍രേഖകള്‍ സഹിതം പൊലീസിനെ വിവരമറിയിക്കണം. എന്നാല്‍, വ്യാജരേഖകളുമായി എത്തുന്നവരും അധികൃതരെ അറിയിക്കാതെ ജോലിക്ക് നില്‍ക്കുന്നവരുമുണ്ട്.

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അതിഥി തൊഴിലാളി അറസ്റ്റിലായിരുന്നു. അസം സ്വദേശി അസ്ഫാക് ആലം ആണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ മകളെയാണ് അസ്ഫാക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular