Wednesday, May 8, 2024
HomeUncategorizedകരിങ്കടലിന് മുകളില്‍ ഡ്രോണുകള്‍; യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് റഷ്യ

കരിങ്കടലിന് മുകളില്‍ ഡ്രോണുകള്‍; യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് റഷ്യ

മോസ്കോ: കരിങ്കടലിനു മുകളിലൂടെ പറന്ന ഡ്രോണുകളെ തടയാൻ രണ്ട് യുദ്ധവിമാനങ്ങള്‍ അയച്ചതായി റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ഡ്രോണുകള്‍ എംക്യു 9 റീപ്പര്‍, ബൈരക്തര്‍ ടിബി 2 എന്നിവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡ്രോണുകള്‍ അയച്ചത് ഏത് രാജ്യമാണെന്ന് റഷ്യ ആരോപിച്ചിട്ടില്ല.

അതേസമയം, മാര്‍ച്ച്‌ പകുതിയോടെ കരിങ്കടലിന് മുകളില്‍ വച്ച്‌ ഒരു റഷ്യൻ യുദ്ധവിമാനവുമായി കൂട്ടിയിടിച്ച്‌ യുഎസ് റീപ്പര്‍ ഡ്രോണ്‍ തകര്‍ന്നിരുന്നു.

കൂടാതെ, ഒരാഴ്ചയ്ക്കിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബാള്‍ട്ടിക് കടലിന് മുകളില്‍ നാല് യുഎസ് സ്ട്രാറ്റജിക് ബോംബറുകള്‍ തടഞ്ഞതായി റഷ്യ മേയില്‍ അറിയിച്ചിരുന്നു. ‌ഫ്രഞ്ച്, ജര്‍മ്മൻ, പോളിഷ്, ബ്രിട്ടീഷ് വിമാനങ്ങള്‍ തടഞ്ഞതായും റഷ്യ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ, തങ്ങളുടെ പ്രദേശത്ത് നിന്നും കണ്ടെത്തിയ രണ്ട് യുക്രേനിയൻ സൈനിക ബോട്ടുകള്‍ തകര്‍ത്തതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular