Wednesday, May 8, 2024
HomeIndiaഡല്‍ഹി മദ്യനയ അഴിമതി; ഇഡി ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്

ഡല്‍ഹി മദ്യനയ അഴിമതി; ഇഡി ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് സിബിഐ.

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പവൻ ഖത്രി, ക്ലാരിഡ്ജ് ഹോട്ടല്‍ ശൃംഖല മേധാവി ദീപക് സങ്‌വാൻ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഡല്‍ഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, അമൻദീപ് സിങ് ദള്‍ എന്നിവരുള്‍പ്പെട്ട കേസാണിത്. പവൻ ഖത്രി അമൻദീപില്‍ നിന്നു അഞ്ച് കോടി രൂപ കൈപ്പറ്റിയെന്നു ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ഇഡി ഓഫീസിലെ ക്ലാര്‍ക്കും പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു.

അമൻദീപ് ഇയാളുടെ പിതാവ് ബിരേന്ദര്‍ പാല്‍ സിങ് എന്നിവര്‍ അഞ്ച് കോടി രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പ്രവീണ്‍ വാട്സിനു നല്‍കിയെന്നും ഈ പണം പവൻ ഖത്രിക്കാണ് കൈമാറിയതെന്നുമാണ് ഇഡി കണ്ടെത്തിയത്. ഇഡി കേസിനു പിന്നാലെയാണ് സിബിഐയും ഇപ്പോള്‍ കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular