Wednesday, May 1, 2024
HomeIndiaഎൻ. വളര്‍മതി അന്തരിച്ചു; നിലച്ചത് ഐ.എസ്.ആര്‍.ഒയിലെ കൗണ്ട് ഡൗണ്‍ ശബ്ദം

എൻ. വളര്‍മതി അന്തരിച്ചു; നിലച്ചത് ഐ.എസ്.ആര്‍.ഒയിലെ കൗണ്ട് ഡൗണ്‍ ശബ്ദം

ബംഗളൂരു: ത്രീ, ടു, വണ്‍, സീറോ. ചന്ദ്രയാൻ 3 വിക്ഷേപണ സമയത്തുള്‍പ്പെടെ കേട്ട ആ കൗണ്ട് ഡൗണ്‍ ശബ്ദം നിലച്ചു.

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ എൻ. വളര്‍മതി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശിയാണ്.

ശ്രീഹരിക്കോട്ടയിലെ മിഷൻ കണ്‍ട്രോള്‍ സെന്‍റര്‍ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജറായിരുന്നു വളര്‍മതി. വിക്ഷേപണങ്ങള്‍ക്കു മുമ്ബ് കൗണ്ട് ഡൗണ്‍ അനൗണ്‍സ്മെന്‍റ് നടത്തിയിരുന്നത് ഇവരായിരുന്നു.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐ.എസ്.ആര്‍.ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് കൗണ്ട് ഡൗണ്‍ നല്‍കാൻ വളര്‍മതി മാഡത്തിന്‍റെ ശബ്ദമുണ്ടാകില്ലെന്ന് ഐ.എസ്.ആര്‍.ഒ റിട്ട. ശാസ്ത്രജ്ഞൻ പി.വി. വെങ്കിടകൃഷ്ണൻ ട്വിറ്ററില്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular