Wednesday, May 22, 2024
HomeIndiaജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് വിട്ടുനില്‍ക്കും

ജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് വിട്ടുനില്‍ക്കും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. കൊവിഡ് ബാധിതനായ സാഹചര്യത്തിലാണ് ജി 20 യില്‍ പങ്കെടുക്കാൻ സ്പാനിഷ് പ്രസിഡന്റ് എത്താത്തത്.

എക്‌സിലൂടെയാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച്‌ ഫസ്റ്റ് വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോയും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാറെസും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ന് മുതല്‍ ഈ മാസം 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലും എക്‌സിബിഷന്‍ സെന്ററിലും ഭാരത് മണ്ഡപത്തിലുമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. അതേസമയം ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച സുരക്ഷാ ചക്രവ്യൂഹമാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular