കുവൈറ്റ് സിറ്റി: കുടശ്ശനാട് ഓവര്‍സീസ് സൗഹൃദ സംഘം (കോസ്) കുവൈറ്റ് ചാപ്റ്റര്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു.
പ്രസിഡന്‍റ് മാത്യു വര്‍ഗീസ്, രക്ഷാധികാരി സാമുവല്‍ വര്‍ഗീസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സെക്രട്ടറി സാജു സ്റ്റീഫൻ, ട്രെഷറര്‍ സോജി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സംഘടനയുടെ ഓണാഘോഷവും വാര്‍ഷികവും ഒക്ടോബര്‍ ആറാം തീയതി അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.