Saturday, May 4, 2024
HomeIndiaജി20 ഉച്ചകോടിയില്‍ കുരുങ്ങന്മാരുടെ ശല്യം; തുരത്താൻ 'ഡ്യുപ്ലിക്കേറ്റ്' ലങ്കൂറുകള്‍

ജി20 ഉച്ചകോടിയില്‍ കുരുങ്ങന്മാരുടെ ശല്യം; തുരത്താൻ ‘ഡ്യുപ്ലിക്കേറ്റ്’ ലങ്കൂറുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുരങ്ങു ശല്യം ഒഴിവാക്കാൻ ‘ഡ്യുപ്ലിക്കേറ്റ്’ ലങ്കൂര്‍ കുരങ്ങുകളെ ഇറക്കി സുരക്ഷാ നടപടി.

ജി20 ഉച്ചകോടിയോട് അനുബന്ധിച്ചാണ് നടപടി. ജി20 പ്രധാന വേദിയായ പ്രഗതി മൈതാനത്തിലേക്കുള്ള പാത, രാഷ്ട്രതലവന്മാര്‍ താമസിക്കുന്ന ഹോട്ടുലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരുന്നു. ഇത് തടയാൻ ഡല്‍ഹി നഗരത്തില്‍ പലയിടത്തായി ലങ്കൂര്‍ കുരങ്ങന്മാരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ ലങ്കൂര്‍ കുരങ്ങുകളുടെ വേഷമണിഞ്ഞ 30 പേരെയും വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ലങ്കൂര്‍ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കിയും ചേഷ്ടകള്‍ കാണിച്ചും കുരങ്ങന്മാരെ ഓടിക്കും. ഒറിജിനല്‍ ലങ്കൂര്‍ കുരങ്ങന്മാരെ ഇറക്കുന്നതില്‍ നിയമപരമായ തടസ്സം വന്നതോടെയാണ് ഇത്തരം നടപടികളെടുത്തത്.

നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം കുരങ്ങന്മാരെ തുരത്തിയിട്ടുണ്ട്. ശാസ്ത്രീഭവൻ, കൗഡില്ല്യ മാര്‍ഗ്, റിജ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹനുമാൻ കുരങ്ങിന്റെ ചിത്രങ്ങള്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular