Friday, May 3, 2024
HomeKeralaഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പോലീസ്

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പോലീസ്

ടുക്കി: ഇടുക്കി ഡാമില്‍ താഴുകളിട്ട് പൂട്ടിയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിടാനുള്ള നടപടി ആരംഭിച്ച്‌ പോലീസ്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് നടപടി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒറ്റപ്പാലത്ത് നിന്നും പ്രതിയുടെ കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് സംഭവം കെഎസ്‌ഇബിയുടെ ശ്രദ്ധയില്‍പെടുന്നത്. ഇയാള്‍ക്കൊപ്പം ഇടുക്കി അണക്കെട്ടിന് സമീപത്തെത്തിയ മൂന്ന് പേരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയച്ചിരുന്നു. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്. പതിനൊന്നിടത്ത് താഴിട്ട് പൂട്ടുകയും ഇരുമ്ബ് വടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular