Wednesday, May 8, 2024
HomeKeralaസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. തുടര്‍ന്ന് വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളും, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രത മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നിവിടങ്ങളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലുമാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്.

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ മിതമായ മഴ തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular