Sunday, May 5, 2024
HomeIndiaഇരുട്ടടിയായി ഗ്യാസ് ഇന്ധന വില കത്തിപ്പടരുന്നു താളം തെറ്റി കുടുംബബജറ്റ്

ഇരുട്ടടിയായി ഗ്യാസ് ഇന്ധന വില കത്തിപ്പടരുന്നു താളം തെറ്റി കുടുംബബജറ്റ്

ഇരുട്ടടിയായി  ഗ്യാസ് വില കത്തിപ്പടരുന്നു. സാധാരണക്കാരുടെ തലയ്ക്കിട്ടു കനത്ത പ്രഹരമായി ഇന്ധനവില ദിനന്തോറും കൂടുന്നു. കേന്ദ്രസര്‍ക്കാരും  സംസ്ഥാന സര്‍ക്കാരും   നികുതിപ്പണം എണ്ണി  ചിരിക്കുന്നു.  പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്ക് പിന്നാലെ ഇരുട്ടടിയായി പാചക വാതകത്തിനും കുത്തനെ വിലകൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് 265 രൂപ കൂട്ടിയത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു.

ചെന്നൈയില്‍ 2,133 രൂപയായി. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാമത്തെ ദിനമാണ് എണ്ണക്കമ്പനികളുടെ ജനദ്രോഹ നടപടി.

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ തിങ്കളാഴ്ച 11ാം മാസം പിറക്കുമ്പോള്‍ വരെ പെട്രോള്‍ ഒരു ലിറ്ററിന് എണ്ണക്കമ്പനികള്‍ കൂട്ടിയത് 25.83 രൂപ. ഡീസലിന് വര്‍ധിപ്പിച്ചത് 25.66 രൂപയും. ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന് 85.72 രൂപയായിരുന്നു.ഡീസല്‍ വില 79.65 രൂപയും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ 112.03, ഡീസല്‍ 105.79 എന്നീ നിരക്കിലേക്കെത്തി. ഇതോടെ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസല്‍ 32.21 ശതമാനവും. തിങ്കളാഴ്ച എറണാകുളത്ത് 110.16, 104.04, കോഴിക്കോട് 110.26, 104.16 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ അയക്കാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കള്‍ യാത്രാ ചെലവിന് മുമ്പ് നല്‍കിയതിന്റെ ഇരട്ടി തുക നല്‍കേണ്ടി വരും. സ്‌കൂള്‍ ബസ് 10 കിലോമീറ്റര്‍ യാത്രക്ക് 800 രൂപ നല്‍കിയവര്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചത് 1500 രൂപ പ്രതിമാസം നല്‍കാനാണ്. ആഴ്ചയില്‍ മൂന്നുദിവസത്തെ മാത്രം അധ്യയനത്തിനാണ് ഈ ചാര്‍ജ്. പലയിടത്തും 2000 രൂപ വരെ ഇങ്ങനെ നല്‍കേണ്ടി വരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്‌കൂള്‍ ബസില്‍ രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികളെ കയറ്റുകയെന്നാണ് അറിയിപ്പ്. സ്‌കൂള്‍ സര്‍വിസ് നടത്തുന്ന ഓട്ടോ, ടെമ്പോ ട്രാവലര്‍ എന്നിവക്കെല്ലാം ഇതേ അനുപാതത്തില്‍ .ാത്ര നിരക്ക് കൂട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില നിലവില്‍ വീപ്പക്ക് 83.72 ഡോളര്‍ എന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച 86 ഡോളര്‍ വരെ വില ഉയര്‍ന്നെങ്കിലും അമേരിക്കയില്‍ എണ്ണ സ്‌റ്റോക്ക് ഉയര്‍ന്നെന്ന വാര്‍ത്തകളെ തുടര്‍ന്ന് കുറയുകയായിരുന്നു. എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഈയാഴ്ച യോഗം ചേരുന്നുണ്ട്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular