Sunday, May 5, 2024
HomeKeralaസ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ സര്‍ക്കാരിനു തിരിച്ചടി; ജേക്കബ് തോമസിനു വിജയം

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ സര്‍ക്കാരിനു തിരിച്ചടി; ജേക്കബ് തോമസിനു വിജയം

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മക്കഥ എഴുതി  വിവാദത്തിലേക്കു തള്ളപ്പെടുകയും  സര്‍ക്കാരിന്റെ കണ്ണിലെ കരാടായി മാറിയ മുന്‍ ഡിജിപി ജേക്കബ്‌തോമസിന്റെ മുന്നില്‍  സര്‍ക്കാരിനു തിരിച്ചടി. ഹൈക്കോടതിയില്‍ ജേക്കബ് തോമസ് വിജയിച്ചു. സര്‍ക്കാര്‍ നാണംകെട്ടുവെന്നതാണ് ശരി.  പ്രതികാര നടപടി സ്വീകരിക്കുന്ന സര്‍ക്കാരിനു  അടുത്ത തിരിച്ചടിയാണിത്.

ഡ്രജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വിജിലന്‍സ് കേസിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം റദ്ദാക്കിയത്. ജേക്കബ് തോമസിനായി അഭിഭാഷകന്‍ സി.

ഉണ്ണിക്കൃഷ്ണന്‍ ഹാജരായി.കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് ആരോപണം.

ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ടുകോടി രൂപ അനുവദിച്ച സ്ഥാനത്ത് 19 കോടി രൂപ ചെലവഴിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. നേരത്തെ ഹൈക്കോടതി തള്ളിയ ആരോപണത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നതായിരുന്നു ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ വാദമാണ് ഹൈക്കോടതി ശരിവെച്ചത്.

ഡ്രെഡ്ജര്‍ വാങ്ങാന്‍ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്നും എഫ് ഐ ആറില്‍ പറയുന്നു. ഇതോടൊപ്പം ടെന്‍ഡറില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയര്‍ന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയാണ് വിജിലന്‍സ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്.

ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസായിരുന്നു. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ മാസങ്ങളോളം ജേക്കബ് തോമസ് സസ്പെന്‍ഷനില്‍ കഴിയേണ്ടി വന്നിരുന്നു.തുടര്‍ച്ചയായി നാല് തവണയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്തത്. ഇപ്പോള്‍ ഡ്രജര്‍ അഴിമതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത് ജേക്കബ് തോമസിന് ആശ്വാസമാണ്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular