Sunday, May 5, 2024
HomeKeralaജോജു പറഞ്ഞതും കോണ്‍ഗ്രസ് ചെയ്തതും; ഗുണ്ടായിസം ആര് വക?

ജോജു പറഞ്ഞതും കോണ്‍ഗ്രസ് ചെയ്തതും; ഗുണ്ടായിസം ആര് വക?

റോഡില്‍ വാഹനം തടഞ്ഞു സമരം നടത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍  വില കുറയ്ക്കുമോ? റോഡില്‍ കോണ്‍ഗ്രസുകാരോ പ്രതിപക്ഷമോ  റോഡ് തടഞ്ഞു യാത്രക്കാരെ എരിതീയിലിട്ടാല്‍  സംസ്ഥാന സര്‍ക്കാര്‍   ഇന്ധനത്തിന്റെ നികുതി വേണ്ടന്നു വയ്ക്കുമോ?  ഇല്ല. എന്നിട്ടും പ്രതിപക്ഷം സമരം ചെയ്താതെ ഇരിക്കാന്‍ പറ്റുമോ അതുമില്ല. വഴിയില്‍പ്പെട്ടു പോകുന്ന  യാത്രക്കാര്‍പ്രതികരിച്ചാല്‍  കുറ്റം പറയാന്‍ പറ്റുമോ അതുമില്ല. ഇവിടെ ജോജു എന്ന നടന്‍ പ്രതികരിക്കാന്‍ പോയതാണ് പ്രശ്‌നമായത്.  വാഹനം  തടഞ്ഞു പ്രതിഷേധിക്കുന്നവര്‍ക്കു  സമരംനടത്തുന്നതിന്റെ സുഖമാണ്. രാവിലെ വീട്ടില്‍ നിന്നും ഇന്റര്‍വ്യുവിനും  ജോലിക്കും പണിക്കും ആശുപത്രിയിലും പോകുന്നവര്‍ക്കുണ്ടാകുന്ന പ്രയാസം അറിയാന്‍ മാര്‍ഗമില്ല.
ജോജു പെട്ടു

ജോജുവിന്റെ വാഹനം തകര്‍ത്തു.  ജോജുവിനെ സ്ത്രീവിരുദ്ധനുമാക്കി. എന്താ കാര്യം.   ജോജു സമരത്തിനെതിരേ പ്രതികരിച്ചു.  ഇന്ധനവില കുറയ്ക്കാനുള്ള മഹത്തായ സമരത്തെ എതിര്‍ത്തു. ജോജുവിനു ലക്ഷങ്ങള്‍ നഷ്ടം മാത്രമല്ല അദ്ദേഹം കള്ളുകുടിയനുമായി. സ്ത്രീവിരുദ്ധ പരമാര്‍ശത്തിന്റെ പേരില്‍ കേസുമായി.  ഇന്ധന വിലവര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍. സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ നടന്‍ ജോജു ജോര്‍ജിന്റെ രോഷ പ്രകടനം. അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം.പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു.രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു.രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു.പ്രതിഷേധത്തിന് പിന്നലെ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു.വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കൈയേറ്റ ശ്രമം. യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്തു.

നടന്‍ മദ്യപിച്ചെത്തി മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നടന്റേത് സിനിമാ സ്റ്റൈലില്‍ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷന്‍ ഷിയാസും മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. പൊലീസിന്റെ സംരക്ഷണയില്‍ നടനെയും വാഹനത്തെയും മുന്നോട്ട് കൊണ്ടുപോയി.അതിനിടെ പൊലീസും സമരക്കാരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷവും ഉണ്ടായി.ആളുകളെ ഒഴിപ്പിച്ചു.ജോജുവിന്റെ പ്രതിഷേധത്തോടെ കോണ്‍ഗ്രസ്സ് സമരം അവസാനിപ്പിച്ചു

തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പടെ 1500 ഓളം വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് കോണ്‍ഗ്രസ് സമരം. അതേസമയം വലിയ വാഹനങ്ങള്‍ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയില്‍ നിന്ന് വഴിതിരിച്ചു വിട്ടു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular