കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാൻ ജോസ് കെ. മാണി. സ്ഥാനാര്‍ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പിച്ചിട്ടുണ്ടെന്നും അത് നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധയെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇരുമുന്നണികളിലും ചര്‍ച്ചകള്‍ തുടരുകയാണ്. ജോസ്.കെ. മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ തോമസ് ചാഴിക്കാടൻ സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
കോട്ടയത്തെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അതേസമയം അച്ചു ഉമ്മനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തിന് സീറ്റ് കൊടുക്കണമെന്നും പി.ജെ. ജോസഫ് മത്സരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.