Saturday, April 27, 2024
HomeCinemaകുടുംബത്തിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്

കുടുംബത്തിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്

കുടുംബത്തിനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്. അച്ഛൻ പ്രമോദ്, അമ്മ ഇന്ദു, സഹോദരി അകിത എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നമിത ആരാധകര്‍ക്കായി പങ്കുവച്ചത്.

സിനിമയില്‍ സജീവമായി യാത്ര തുടരുകയാണ് നമിത. ട്രാഫിക്കിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തിയ നമിത പ്രമോദിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ജയസൂര്യ ചിത്രം ഈശോ ആണ് നമിത പ്രമോദ് നായികയായി അവസാനം റിലീസ് ചെയ്തത്. രജനി, എതിരെ, എ രഞ്ജിത് സിനിമ, കപ്പ്, ഇരവ് എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു.

സൗബിൻ ഷാഹിറിന്റെ നായികയായി ബോബൻ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നമിത. ജനുവരിയില്‍ പനമ്ബള്ളി നഗറില്‍ സമ്മര്‍ ടൗണ്‍ കഫേ നമിത ആരംഭിച്ചിരുന്നു. ഭക്ഷണപ്രിയരാണ് നമിതയും കുടുംബവും. നമിതയ്ക്കൊപ്പം അനു സിതാര, അപര്‍ണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവര്‍ ചേര്‍ന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular