Friday, May 10, 2024
HomeKeralaഗ്രാമത്തിന് ഉത്സവമായി സുല്ലമുസ്സലാം ഓറിയന്റല്‍ വിദ്യാര്‍ഥികളുടെ ഞാറുനടീല്‍

ഗ്രാമത്തിന് ഉത്സവമായി സുല്ലമുസ്സലാം ഓറിയന്റല്‍ വിദ്യാര്‍ഥികളുടെ ഞാറുനടീല്‍

ലപ്പുറം ജില്ലാ ഇൻഫര്‍മേഷൻ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരി ചാലിപ്പാടം വയലില്‍ നടത്തിയ ഞാറു നടീല്‍ ഗ്രാമത്തിന്റെ ഉത്സവമായി.
അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാനും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനുമാണ് വിദ്യാര്‍ത്ഥികളുടെ നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും നടീല്‍ പാട്ടുമായി ആവേശം പകര്‍ന്നപ്പോള്‍ പ്രദേശമാകെ ഉത്സവ പ്രതീതിയായി.യുവ തലമുറയില്‍ കാര്‍ഷിക അവബോധം സൃഷിടിക്കാൻ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യുവ കര്‍ഷകൻ നൗഷര്‍ കല്ലടയുടെ ഒരേക്കറോളം വരുന്ന നെല്‍വയലില്‍ ആണ് ജൈവ നെല്‍കൃഷിയുടെ നടീല്‍ നടത്തിയത്. സ്വന്തമായി വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികള്‍ വിളയിച്ചത്. കൊയ്തെടുത്തതിന് ശേഷം അരി അവിലാക്കി മാറ്റി ഗ്രീൻ ബെല്‍ ബ്രാൻഡില്‍ വിപണിയില്‍ ഇറക്കും. ഇതു വഴി ലഭിക്കുന്ന പണം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.ഈ വര്‍ഷം പൊന്മണി ഇനത്തില്‍ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.

കഴിഞ്ഞ വര്‍ഷം ‘ഐശ്വര്യ ‘ ഇനത്തില്‍ പെട്ട വിത്തിറക്കി. നെല്ലില്‍ നിന്നും ‘ഗ്രീൻബെല്‍’ എന്ന ബ്രാൻഡില്‍ അവില്‍ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു വേണ്ടി വിത്ത് ഇറക്കിയതും നിലമൊരുക്കിയതും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. യുവ കര്‍ഷകൻ നൗഷര്‍ കല്ലടയെ ചടങ്ങില്‍ ആദരിച്ചു. പ്രിൻസിപ്പാള്‍ കെ ടി മുനീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular