Saturday, May 4, 2024
HomeKeralaയുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

രുനാഗപ്പള്ളി: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ കൂടി പിടിയിലായി.

കരുനാഗപ്പള്ളി കോഴിക്കോട് തോട്ടുകര പടീറ്റതില്‍ നിസാം(38), കോഴിക്കോട് പുത്തൻകുളങ്ങര ഷിഹാബ് (33) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കരുനാഗപ്പളളി കോഴിക്കോട് എസ്.വി മാര്‍ക്കറ്റ് പുഷ്പാലയത്തില്‍ രാംരാജിനെയാണ് തിരുവോണദിവസം വെളുപ്പിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പിറകെ വന്ന് നിരന്തരം ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇതില്‍ രാംരാജ് സുമേഷിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടര്‍ വി. ബിജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular