Sunday, May 5, 2024
HomeCinemaഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം വേല നവംബര്‍ 10ന് തീയറ്ററുകളിലേക്ക്

ഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം വേല നവംബര്‍ 10ന് തീയറ്ററുകളിലേക്ക്

കൊച്ചി: ഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രമാണ് വേല. നവംബര്‍ 10 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

വേലയുടെ പ്രീറിലീസ് ടീസര്‍ റിലീസായി. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകന്‍ സാം സി എസ്സാണ് വേലയുടെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും പിന്നില്‍.

പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. വേലയുടെ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണവും നിര്‍വഹിക്കുന്നു.

വേലയുടെ ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈന്‍ വിക്കി,കിഷന്‍, ഫൈനല്‍ മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍

കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി , പ്രൊഡക്ഷന്‍ മാനേജര്‍ : മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി ബി, അദിത്ത് എച്ച്‌ പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമല്‍ ചന്ദ്രന്‍,സംഘട്ടനം : പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് : ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular