Wednesday, May 1, 2024
HomeUncategorizedപിറന്നാള്‍ നിറവില്‍ ചാള്‍സ് രാജാവ്

പിറന്നാള്‍ നിറവില്‍ ചാള്‍സ് രാജാവ്

ണ്ടൻ: 75ാം പിറന്നാള്‍ നിറവില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവ്. ഇന്നലെയായിരുന്നു പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച്‌ രാജ്യത്ത് ഭക്ഷ്യ ദാരിദ്ര്യം പരിഹരിക്കുന്നതിനും ഭക്ഷണം പാഴാകുന്നത് തടയുന്നതിനുമായി ‘കൊറോണേഷൻ ഫുഡ് പ്രോജക്‌ട് ‘ എന്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു.

അതേ സമയം, ചാള്‍സിന്റെ ഔദ്യോഗിക പിറന്നാള്‍ ആഘോഷങ്ങള്‍ ജൂണ്‍ 17ന് പ്രൗഡ ഗംഭീരമായ ട്രൂപ്പിംഗ് ദ കളര്‍ പരേഡോടെ ആഘോഷിച്ചിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ ഔദ്യോഗിക പിറന്നാള്‍ ആഘോഷം ജൂണ്‍ മാസത്തിലെ ശനിയാഴ്ചയാണ് പരമ്ബരാഗതമായി ആഘോഷിച്ചുവരുന്നത്.

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂത്ത മകനാണ് ചാള്‍സ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് ചാള്‍സ് രാജസിംഹാസനത്തിന്റെ ഉടമയായത്. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച്‌ ചാള്‍സ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. ഇക്കഴിഞ്ഞ മേയ് 6ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റര്‍ ആബിയില്‍ ചാള്‍സും പത്നി കാമില്ലയും ബ്രിട്ടന്റെ രാജാവും രാജ്ഞിയുമായി കിരീടധാരണം ചെയ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular