Tuesday, April 30, 2024
HomeGulfആഗോള കാലാവസ്ഥാ ഉച്ചകോടി: ദുബായിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

ആഗോള കാലാവസ്ഥാ ഉച്ചകോടി: ദുബായിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

ദുബായ്: ആഗോള കാലാവസ്ഥാ ഉച്ചകോടി സമ്മേളനത്തിനുള്ള ഒരുങ്ങള്‍ അവസാനഘട്ടത്തലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ഉച്ചകോടിയുടെ പ്രധാന വേദിയായ ദുബായിയിലെ എക്‌സ്‌പോ സിറ്റിയിലേക്ക് എത്തിച്ചേരുന്ന സന്ദര്‍ശകര്‍ യാത്രയ്ക്കായി ദുബായി മെട്രോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മെട്രോ ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദപരവുമാകുമെന്ന് നിര്‍ദേശത്തിലുണ്ട്. ഉച്ചകോടിയോടനുബന്ധിച്ച്‌ മെട്രോ സര്‍വീസിന്‍റെ സമയം പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി ഒന്നുവരെയായി ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ 30 മുതല്‍ രണ്ടാഴ്ച നീളുന്നതാണ് സമ്മേളനം. സമ്മേളനം ആരംഭിച്ച്‌ ആദ്യ മൂന്നു ദിവസങ്ങളില്‍ എക്‌സ്‌പോ സിറ്റിയുടെ അടുത്തുള്ള ചില റോഡുകള്‍ സുരക്ഷാ ആവശ്യത്തിനായി അടയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പരിപാടിയോടനുബന്ധിച്ച്‌ മെട്രോയ്ക്ക് പുറമേ പതിനായിരം പരിസ്ഥിതി സൗഹൃദ ടാക്‌സികളും ദുബായിയിലെ നിരത്തുകളില്‍ സര്‍വീസ് നടത്തും. അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും എക്‌സ്‌പോ സിറ്റിയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular