Wednesday, May 1, 2024
HomeIndiaലോകത്തിലെ ഏറ്റവും ചിലവേറിയ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഡല്‍ഹി ഖാൻ മാര്‍ക്കറ്റ്

ലോകത്തിലെ ഏറ്റവും ചിലവേറിയ മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഡല്‍ഹി ഖാൻ മാര്‍ക്കറ്റ്

ന്യൂഡല്‍ഹി: അനുദിനം വളരുന്ന വിപണികളില്‍ ഒന്നാണ് ഡല്‍ഹിയിലെ ഖാൻ മാര്‍ക്കറ്റ്. ലോകത്തിലെ ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ 22-ാമത്തെ റീട്ടെയില്‍ ഹൈ സ്‌ട്രീറ്റ് ലൊക്കേഷനാണിത്.

കഴിഞ്ഞ വര്‍ഷം, ചെലവേറിയ സ്ട്രീറ്റ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ 21-ാം സ്ഥാനത്തായിരുന്നു ഖാൻ മാര്‍ക്കറ്റ്. ‘മെയിൻ സ്ട്രീറ്റ്സ് എക്രോസ് ദി വേള്‍ഡ് 2023’, എന്ന പേരില്‍ കുഷ്മാൻ & വേക്ക്ഫീല്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഖാൻ മാര്‍ക്കറ്റില്‍ ഒരു ചതുരശ്ര അടിക്ക് ഏകദേശം 18,000 രൂപ വാര്‍ഷിക വാടകയുണ്ട് എന്നാണ്.

ആ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് പ്രധാന തെരുവുകളില്‍ ഖാൻ മാര്‍ക്കറ്റ്, കൊണാട്ട് പ്ലേസ്, ഗുരുഗ്രാമിലെ ഗലേരിയ മാര്‍ക്കറ്റ്, മുംബൈയിലെ ലിങ്ക് റോഡ്, കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടും.

ലോകത്തിലെ ഏറ്റവും ചെലവേറിയ റീട്ടെയില്‍ ഡെസ്റ്റിനേഷൻ എന്ന നിലയില്‍ ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യൂ ഒന്നാം സ്ഥാനം നേടി. തൊട്ടുപിന്നാലെ മിലാനിലെ വയാ മൊണ്ടെനാപോളിയോണ്‍, ഹോങ്കോങ്ങിലെ സിം ഷാ സൂയി എന്നിവയാണ്. ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റും പാരീസിലെ അവന്യൂസ് ഡെസ് ചാംപ്‌സ്-എലിസീസുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular