Wednesday, May 8, 2024
HomeKeralaസംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

ആലപ്പുഴ: കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞത് 53 ശതമാനം പേരാണ്.ജനുവരിയോടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനമായി ഉയരും.

കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെയും വാക്സിനുകള്‍ക്ക് നേരത്തെ ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് പൂര്‍ണമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് തുറന്നതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular