Saturday, April 27, 2024
HomeKeralaഓളപ്പരപ്പില്‍ ജലോത്സവാഘോഷം, താണിയൻ ഒന്നാമൻ

ഓളപ്പരപ്പില്‍ ജലോത്സവാഘോഷം, താണിയൻ ഒന്നാമൻ

വൈക്കം: മുറിഞ്ഞപുഴയില്‍ നടന്ന രണ്ടാമത് ചെമ്ബിലരയൻ ജലോത്സവത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡില്‍ താണിയൻ ഒന്നാംസ്ഥാനം നേടി.

തുരുത്തിപ്പുറം രണ്ടാംസ്ഥാനവും പൊന്നരത്തമ്മ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ മടപ്ലാതുരുത്ത് ഒന്നാംസ്ഥാനവും ഗോതുരുത്ത് രണ്ടാംസ്ഥാനവും സെന്‍റ് ജോസഫ് നമ്ബര്‍ രണ്ട് മൂന്നാംസ്ഥാനവും നേടി.

സി ഗ്രേഡ് ഒന്ന് ചെറുവള്ളങ്ങളുടെ മത്സരത്തില്‍ പടയാളി ഒന്നാംസ്ഥാനവും ശ്രീവിഷ്ണു, ഓം നമശിവായ എന്നീ വള്ളങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളുടെ നാടൻവള്ളം ഗ്രേഡ് രണ്ടില്‍ വൈക്കത്തപ്പൻ ഒന്നാംസ്ഥാനവും ജലറാണി, ദേവസേനാപതി എന്നീ വള്ളങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

വള്ളംകളി ആരംഭിച്ചത് മുതല്‍ അവസാനം വരെ മഴ പെയ്തിട്ടും മത്സരത്തിന്‍റെ ആവേശം ഒട്ടും ചോര്‍ന്നില്ല. വള്ളങ്ങളിലും പുഴയിലും ഇരുകരയിലുമായി നിരവധിപേര്‍ തുഴച്ചിലുകാരെ ആവേശഭരിതരാക്കാൻ ആര്‍പ്പുവിളിയും കരഘോഷവും മുഴക്കി.

ജലോത്സവത്തില്‍ ഗോതുരുത്തുപുത്രൻ, താണിയൻ, തുരുത്തിപ്പുറം, പൊന്നരത്തമ്മ, സെന്‍റ് സെബാസ്റ്റ്യൻ നമ്ബര്‍ വണ്‍, ഹനുമാൻ നമ്ബര്‍ വണ്‍ തുടങ്ങി 21 വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു.

ജലോത്സവം കാംകോ ചെയര്‍മാൻ സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാൻ എസ്.ഡി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.കെ. രമേശൻ, ട്രഷറര്‍ കെ.എസ്. രത്നാകരൻ, അബ്ദുല്‍ജലീല്‍, പി.എ. രാജപ്പൻ, വി.കെ. മുരളീധരൻ, കെ.ജെ. പോള്‍, കുമ്മനം അഷറഫ്, എം.കെ. സുനില്‍കുമാര്‍, പ്രകാശൻ മൂഴികരോട്ട്, അമല്‍രാജ്, സുനിത അജിത്‌, ലത അനില്‍കുമാര്‍, ടി.ആര്‍. സുഗതൻ എന്നിവര്‍ സംസാരിച്ചു.

വിജയികള്‍ക്കുള്ള ട്രോഫി വി.കെ. മുരളീധരൻ, കെ.ജെ. പോള്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular