Sunday, May 5, 2024
HomeUSAജെഎൻ1 അമേരിക്കയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ജെഎൻ1 അമേരിക്കയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് വകഭേദമായി ജെഎൻ1 വ്യാപിക്കുന്നു. അവധി ദിനങ്ങളില്‍ വ്യാപനം വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ഈ വര്‍ഷം ഓഗസ്റ്റിലാണ് ജെഎൻ1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ ജെഎൻ1 ഇത് ഇതുവരെ 41 രാജ്യങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. മറ്റ് പുതിയ വേരിയന്‍റുകളെപ്പോലെ ജെഎൻ1 ഒമിക്രോണ്‍ കുടുംബത്തിന്‍റെ ഭാഗമാണ്.

യുഎസ് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷന്‍റെ അഭിപ്രായത്തില്‍ ഇപ്പോള്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വേരിയന്‍റാണ് ജെഎൻ1. എച്ച്‌വി1 സബ് വേരിയന്‍റ് ഇപ്പോഴും രാജ്യത്ത് പ്രബലമാണ്.

ഡിസംബര്‍ ഒൻപത് വരെയുള്ള കണക്ക് പ്രകാരം യുഎസിലെ കോവിഡ് കേസുകളില്‍ ഏകദേശം 30 ശതമാനം എച്ച്‌വി1 ആണ്. 21 ശതമാനം കേസുകള്‍ ജെഎൻ1 ആണ്.

നേരത്തെ, ജെഎന്‍1 കുറിച്ച്‌ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ ജെഎന്‍1 വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular