Sunday, May 5, 2024
HomeUncategorizedസലാലയില്‍ ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് ഒരുക്കുന്നു

സലാലയില്‍ ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് ഒരുക്കുന്നു

ശൈത്യകാല അവധിക്ക് ഫ്യൂച്ചര്‍ അക്കാദമി ഫോര്‍ സ്പോട്സ് സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ക്രിക്കറ്റ് പരിശീല ക്യാമ്ബ് സംഘടിപ്പിക്കും.

ഡിസംബര്‍ 27മുതല്‍ ജനുവരി ആറു വരെ രാത്രി ഏഴു മുതല്‍ പത്തു വരെയാണ് ക്യാമ്ബ്.

അല്‍ നാസര്‍ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിലാണ് പരിശീലനം. അഞ്ചു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്ബില്‍ പങ്കെടുക്കാം. ഐ.സി.സി ലവല്‍ വണ്‍ കോച്ച്‌ ലോയ്ഡ് കെല്ലറാണ് മുഖ്യ പരിശീലകൻ. വാഹനസൗകര്യം രക്ഷാകര്‍ത്താക്കള്‍ ഒരുക്കേണ്ടി വരും.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഫ്യൂച്ചര്‍ അക്കാദമി എം.ഡി ജംഷാദ് അലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ക്യാമ്ബില്‍ നൂറു കണക്കിനു വിദ്യാര്‍ഥികളും നിരവധി പരിശീലകരും സംബന്ധിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ് ട്രേഷനും ബന്ധപ്പെടുക 94272545.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular