Friday, May 10, 2024
HomeKeralaവണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതി അര്‍ജുന്‍റെ ബന്ധു

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതി അര്‍ജുന്‍റെ ബന്ധു

ണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു.

വണ്ടിപ്പെരിയാര്‍ ടൗണില്‍വെച്ചാണ് കുത്തേറ്റത്. കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍റെ ബന്ധു പാല്‍രാജ് ആണ് കുത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ അച്ഛനും അര്‍ജുന്‍റെ ബന്ധുവായ പാല്‍രാജും തമ്മില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ തുടയിലാണ് പരിക്കേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular