Sunday, April 28, 2024
HomeKeralaഭാര്യയെയും ഭര്‍തൃമാതാവിനെയും വെട്ടിപ്പരിക്കല്‍പ്പിച്ച്‌; ഗൃഹനാഥൻ ജീവനൊടുക്കി

ഭാര്യയെയും ഭര്‍തൃമാതാവിനെയും വെട്ടിപ്പരിക്കല്‍പ്പിച്ച്‌; ഗൃഹനാഥൻ ജീവനൊടുക്കി

കൊച്ചി: ഭാര്യയെയും ഭര്‍തൃമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മുൻ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ചേരനെല്ലൂര്‍ സ്വദേശി കെ.വി. ഗോപിനാഥൻ(60) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ രാജശ്രീയും ഭര്‍തൃ മാതാവ് ആനന്ദവല്ലിയെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ച ഭക്ഷണം കഴിക്കാനെത്തിയ മകൻ അമറാണ് അവശനിലയിലായ അമ്മയെയും മുത്തശ്ശിയെയും, തൂങ്ങി മരിച്ച നിലയില്‍ ഗോപിനാഥനെയും കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തി പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. മുൻ എസ്‌ഐ ആയിരുന്ന ഗോപിനാഥൻ സംഭവശേഷം സ്വയം ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular