Saturday, April 27, 2024
HomeUncategorizedക്രിസ്മസില്‍ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്

ക്രിസ്മസില്‍ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ മിഷൻ ലീഗ് കുട്ടികള്‍ ക്രിസ്മസ് വ്യത്യസ്ത അനുഭവമാക്കി മാറ്റി.

മാതാവിന്റെ തിരുനാള്‍ ദിവസം ദേവാലയത്തില്‍ കുട്ടികള്‍ വിവിധ സമ്മാനങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കുകയും ക്രിസ്മസ് ദിനത്തില്‍ ക്രിസ്മസ് ട്രീയില്‍ ആ സമ്മാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഈ സമ്മാനങ്ങളും വീടുകളില്‍ നിന്നും കുട്ടികള്‍ ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങളും ക്രിസ്മസ് രാവില്‍ ദേവാലയത്തില്‍ വന്നവര്‍ക്കായി വില്പനയ്ക്ക് വച്ച്‌ ഇതില്‍ നിന്നും സമാഹരിച്ച തുക കോട്ടയം അതിരൂപതാ മിഷനറി സൊസൈറ്റി ഏറ്റെടുത്തുനടത്തുന്ന പഞ്ചാബ് മിഷനിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നല്‍കാൻ അസി. വികാരി ഫാ.ബിൻസ് ചേത്തലിലിന് കൈമാറുകയും ചെയ്തു. ഈ നല്ല സംരംഭത്തിന് മിഷൻ ലീഗ് പ്രസിഡന്റ് ജോയല്‍ ചെള്ളക്കണ്ടത്തില്‍, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണിപറമ്ബില്‍, സെക്രട്ടറി ഹാന ഓട്ടപ്പള്ളില്‍, ട്രഷറര്‍ അനീറ്റ നന്തികാട്ട്, കോര്‍ഡിനേറ്റര്‍ മാരായ ആൻസി ചേലയ്ക്കല്‍, സുജ ഇത്തിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ലിൻസ് താന്നിച്ചുവട്ടില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular