Wednesday, May 22, 2024
HomeGulfതിരുവനന്തപുരം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. റിയാദില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശി അജിത് മോഹൻ (29) ആണ് മരിച്ചത്.

റിയാദില്‍നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക് റിയാദ് നഗരത്തോട് ചേര്‍ന്നുള്ള ചെക്ക് പോയൻറിന് സമീപം മറിയുകയായിരുന്നു. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മോഹനൻ വാസുദേവൻ-ലത ദമ്ബതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാര്‍. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകൻ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular