Friday, May 10, 2024
HomeKeralaസൗദി എണ്ണ കൂടുതല്‍ വാങ്ങാൻ ഇന്ത്യൻ കമ്ബനികള്‍

സൗദി എണ്ണ കൂടുതല്‍ വാങ്ങാൻ ഇന്ത്യൻ കമ്ബനികള്‍

കൊച്ചി: ക്രൂഡോയില്‍ വില കുത്തനെ കുറച്ചതോടെ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിന് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്ബനികള്‍ തയ്യാറെടുക്കുന്നു.

ഫെബ്രുവരിയില്‍ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സൗദിയിലെ ആരാംകോയില്‍ നിന്ന് അധികമായി പത്ത് ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് കരാര്‍ നല്‍കി.

പേയ്മെന്റ് പ്രശ്നങ്ങള്‍ മൂലം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ കമ്ബനികള്‍ പ്രതിസന്ധി നേരിടുന്നതിനാലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലെ സാദ്ധ്യതകള്‍ തേടുന്നത്. ഉക്രെയ്‌നുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന് ശേഷം റഷ്യയില്‍ നിന്നും ഇന്ത്യൻ കമ്ബനികള്‍ക്ക് വൻവിലക്കുറവിലാണ് ക്രൂഡോയില്‍ ലഭിച്ചിരുന്നത്.

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഡോളറില്‍ പേയ്മെന്റ് നടത്താൻ കഴിയുന്നില്ല. രൂപയിലും റൂബിളിലും വ്യാപാരം നടത്താനുള്ള നീക്കങ്ങളും വിജയമായില്ല. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ കമ്ബനികളെ ആകര്‍ഷിക്കാൻ സൗദി അറേബ്യ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular