Monday, May 6, 2024
HomeKeralaപ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍; പദ്ധതി ഉദ്ഘാടനത്തിന് നേരിട്ടെത്തിയ മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍; പദ്ധതി ഉദ്ഘാടനത്തിന് നേരിട്ടെത്തിയ മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കൊച്ചി: വൻകിട വികസനപരിപാടികളുടെ ഉദ്ഘാടനത്തിനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ നേരിട്ടെത്തിയ മോദിജിക്ക് നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പദ്ധതികള്‍ വരുന്നതോടെ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.നാലായിരം കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍നിന്ന് നാടിന് സമര്‍പ്പിക്കപ്പെടുന്നത് നാടിന് അഭിമാനമാണ്. രാജ്യത്തിന്‍റെ പൊതുവായ വികസനത്തില്‍ കേരളം നല്‍കുന്ന മികച്ച പിന്തുണയുടെ ഉദാഹരണമാണ് ഈ പദ്ധതികള്‍.

മേയ്ക്ക് ഇന്‍ ഇന്ത്യയിലെ അവിഭാജ്യഘടകമായി മേയ്ഡ് ഇന്‍ കേരള മാറുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ്ഡ് ഇന്‍ കേരള ഉത്പന്നങ്ങള്‍ ലോകമാകെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍-3 ദൗത്യത്തിലും ആദിത്യ മിഷനിലും കേരളത്തിലെ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പങ്കാളികളായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular