Sunday, May 5, 2024
HomeKeralaഎം ടിയുടെ രാഷ്ട്രീയ വിമര്‍ശനം; പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് രഹസ്യാന്വേഷണവിഭാഗം

എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം; പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് രഹസ്യാന്വേഷണവിഭാഗം

തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് കണ്ടെത്തല്‍.

ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ എഡിജിപിക്ക് സമര്‍പ്പിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യ പ്രഭാഷകനായ എം ടിയുടെ വിമര്‍ശനം.

ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്നാണ് എം ടി പറഞ്ഞത്. തെറ്റുപറ്റിയാല്‍ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ എം എസ് മഹാനായ നേതാവായതെന്നും എം ടി പറഞ്ഞു. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി ചൂണ്ടിക്കാട്ടി. എം ടിയുടെ ഈ വിമര്‍ശനം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular