Thursday, May 2, 2024
HomeKeralaപൊലീസിന്​ ശമ്ബളം കൊടുക്കുന്നത്​ എ.കെ.ജി സെന്‍ററില്‍ നിന്നല്ല; ജോജുവിനെന്താ കൊമ്ബുണ്ടോയെന്ന്​ ബിന്ദു കൃഷ്​ണ

പൊലീസിന്​ ശമ്ബളം കൊടുക്കുന്നത്​ എ.കെ.ജി സെന്‍ററില്‍ നിന്നല്ല; ജോജുവിനെന്താ കൊമ്ബുണ്ടോയെന്ന്​ ബിന്ദു കൃഷ്​ണ

രാഷ്​ട്രീയ പ്രഖ്യാപനം നടത്താന്‍ പൊലീസിന്​ ആരാണ്​ അധികാരം നല്‍കിയതെന്ന്​ കോണ്‍​ഗ്രസ്​ നേതാവ്​ ബിന്ദു കൃഷ്​ണ.

നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ മരട്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മഹിളാ കോണ്‍ഗ്രസ്​ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നടന്‍ ജോജു ജോര്‍ജ്​ അപമാനിച്ചുവെന്ന്​ പൊതു പ്രവര്‍ത്തകരായ സ്​ത്രീകള്‍ പരാതി നല്‍കിയിട്ട്​ പത്തു ദിവസം കഴിഞ്ഞുവെന്ന്​ അവര്‍ പറഞ്ഞു. ഇതുവരെയും പൊലീസ്​ നടപടി എടുത്തിട്ടില്ല. പരാതി നല്‍കിയതിന്‍റെ അടുത്ത ദിവസം തന്നെ സിറ്റി പൊലീസ്​ കമീഷണര്‍ രാഷ്​ട്രീയ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന്​ അവര്‍ പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കാനാകില്ലെന്നാണ്​ കമീഷണര്‍ പറഞ്ഞത്​. ജോജ​ു ജോര്‍ജനെന്താ കൊമ്ബുണ്ടോയെന്നും ബിന്ദു കൃഷ്​ണ ചോദിച്ചു.

പരാതി നല്‍കിയാല്‍ മൊഴി എടുക്കാനുള്ള ബാധ്യത പൊലീസിനുണ്ട്​. മൊഴി പോലും എടുക്കാതെ രാഷ്​ട്രീയ പ്രഖ്യാപനം നടത്താന്‍ ആരാണ്​ കമീഷണര്‍ക്ക്​ അധികാരം നല്‍കിയത്​. എ.കെ.ജി സെന്‍ററില്‍ നിന്നല്ല പൊലീസിന്​ ശമ്ബളം കൊടുക്കുന്നത്​. പൊതുജനം നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ്​​ പൊലീസിന്​ ശമ്ബളം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular