Friday, May 3, 2024
HomeKeralaകണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷണ്ടിങിനിടെ പാളം തെറ്റി; വൈകി ഓടുന്നു

കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷണ്ടിങിനിടെ പാളം തെറ്റി; വൈകി ഓടുന്നു

ണ്ണൂർ: കണ്ണൂർ- ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റി. ഷണ്ടിങിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്.

രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂർ യാർഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. ട്രെയിൻ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് മാറ്റുമ്ബോഴായിരുന്നു അപകടം.

രാവിലെ 5.10നാണ് ട്രെയിൻ കണ്ണൂരില്‍ നിന്നു പുറപ്പെടുന്നത്. എന്നാല്‍ ഇന്ന് 6.43 ഓടെയാണ് സർവീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular