Sunday, April 28, 2024
HomeKerala'കാലിടറിയ സ്റ്റാലിന് കൈത്താങ്ങായി മോദി'; വൈറല്‍ വീഡിയോ

‘കാലിടറിയ സ്റ്റാലിന് കൈത്താങ്ങായി മോദി’; വൈറല്‍ വീഡിയോ

ചെന്നൈ: വേദിയില്‍ കാലിടറി വീഴാനൊരുങ്ങിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈതാങ്ങായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ചെന്നൈയില്‍ നടക്കുന്ന ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടന വേദിയിലേക്ക് വരുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്‍റെ കൈയില്‍ പിടിച്ച്‌ സ്റ്റാലിനെ താങ്ങി നിര്‍ത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

തമിഴ്നാട് കായിക വകുപ്പ് മന്ത്രി ഉദയ്നിധി സ്റ്റാലിനൊപ്പമാണ് മുഖ്യമന്ത്രി സ്റ്റാലിനും പ്രധാനമന്ത്രി മോദിയും വേദിയിലെത്തിയത്. സ്റ്റാലിന്‍റെ കൈയില്‍ ചേര്‍ത്തുപിടിച്ച്‌ കൊണ്ട് നടന്നുവരുന്ന മോദിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

2036-ലെ ഒളിമ്ബിക്‌സിന്‌ ഇന്ത്യ ആതിഥേയത്വം വഹിക്കാനും ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

യു.പി.എ. സർക്കാരിന്റെ കാലത്ത് കായികമേഖലയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതികളെ പരാമർശിക്കാനും മോദി മറന്നില്ല, ബി.ജെ.പി. സർക്കാർ കഴിഞ്ഞ പത്തു വർഷങ്ങള്‍ക്കൊണ്ട് ”സ്പോട്സിനുള്ളിലെ കളികള്‍” അവസാനിപ്പിച്ചെന്ന് മോദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular