Saturday, April 27, 2024
HomeGulfവെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ

വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ

വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിനെയും പാറ്റ് കമ്മിന്‍സിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. യുവതാരം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അണ്‍ക്യാപ്ഡ് പേസര്‍ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ക്ക് അവസരം നല്‍കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓസ്ട്രേലിയയുടെ ഏകദിന ടീം: സ്റ്റീവന്‍ സ്മിത്ത് (C), സീന്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ലാന്‍സ് മോറിസ്, മാറ്റ് ഷോര്‍ട്ട്, ആദം സാമ്ബ.ലാന്‍സ് മോറിസ് ഓസീസ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കും. മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ക്ക് 50 ഓവര്‍ പരമ്ബരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 6 വരെയാണ് ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര. ബ്രിസ്ബേന്‍, സിഡ്നി, കാന്‍ബെറ എന്നിവിടങ്ങളിലാണ് മത്സരം.

ഓസ്ട്രേലിയന്‍ വണ്ടര്‍ ബാറ്റര്‍മാരില്‍ ഒരാളായാണ് ഫ്രേസര്‍-മക്ഗുര്‍ക്ക് പരക്കെ കണക്കാക്കപ്പെടുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന മാര്‍ഷ് കപ്പില്‍ 29 പന്തില്‍ സെഞ്ച്വറി നേടി 21-കാരന്‍ ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. മാക്സ്വെല്ലിന് പകരമാണ് യുവതാരം ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനും ന്യൂസിലന്‍ഡിനുമെതിരായ ടി20 മത്സരങ്ങള്‍ കണക്കിലെടുത്താണ് മാക്സ്വെല്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular