Friday, May 3, 2024
HomeKeralaമഹാരാജാസ് സംഘര്‍ഷം: എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ അറസ്റ്റില്‍

മഹാരാജാസ് സംഘര്‍ഷം: എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ. ബാബു (27), വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ് (26) എന്നിവരെ എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കോളേജിലെ കെ.എസ്.യു പ്രവർത്തകൻ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാല്‍ എന്നിവരെ ആക്രമിക്കല്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച്‌ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കല്‍ എന്നീ കേസുകളിലാണ് അറസ്റ്റ്. ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇന്നലെ ജില്ലാ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular