Thursday, May 2, 2024
HomeUncategorizedഗ്രേറ്റ് ഇന്ത്യൻ ക്വിസ്: സാല്‍മിയ ഇന്ത്യൻ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

ഗ്രേറ്റ് ഇന്ത്യൻ ക്വിസ്: സാല്‍മിയ ഇന്ത്യൻ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

കുവൈത്ത്സിറ്റി: ലുലു ഗ്രൂപ് നടത്തിയ ഗ്രേറ്റ് ഇന്ത്യൻ ക്വിസില്‍ സാല്‍മിയ ഇന്ത്യൻ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍.

പത്താം ക്ലാസ് വിദ്യാർഥി അൻവിത അനില്‍ കുമാറും പതിനൊന്നാം ക്ലാസ് വിദ്യാർഥി അൻഫല്‍ ബെർണഡെത്തുമാണ് സാല്‍മിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിനായി മത്സരിച്ചത്. ഫൈനല്‍ റൗണ്ടില്‍ മൂന്ന് സ്കൂളുകളെ പരാജയപ്പെടുത്തിയാണ് നേട്ടം.

വിജയത്തില്‍ ഇന്ത്യൻ പബ്ലിക് സ്കൂളിന് ഏറെ അഭിമാനമുണ്ടെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഇരുവരെയും അധ്യാപകരും അഭിനന്ദിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ലുലു ഗ്രൂപ് വിദ്യാർഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സർട്ടിഫിക്കറ്റുകളും ആകർഷകമായ സമ്മാനങ്ങളും ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular